അമോണിയ ടാങ്കർ മറിഞ്ഞ് രണ്ടു സ്ത്രീകൾ ആശുപത്രിയിൽ; നൂറ് കുടുംബങ്ങളെ ഒഴിപ്പിച്ചു

പനാജി: ഗോവയിൽ അമോണിയ വാതകം കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് രണ്ട് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. ചിക് കാലിം ഗ്രാമത്തിലെ താമസക്കാരെയാണ് ഒഴിപ്പിച്ചത്. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്ത്രീകളെ ആശുപത്രിയിലാക്കിയത്.

പനാജി-വാസ്കോ സിറ്റി ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ 2.45നാണ് ടാങ്കർ മറിഞ്ഞത്. അപകടത്തെ തുടർന്ന് ടാങ്കറിൽനിന്ന് ചോർന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു. ഉടൻതന്നെ സമീപപ്രദേശത്തെ വീടുകളിൽനിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു.

ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്.  വിഷവാതകം നിർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - Goa: Two women taken to hospital, hundreds evacuated after ammonia gas leak-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.